ഹരിപ്പാട്: കരുവാറ്റാ പഞ്ചായത്തിന്റെ കോവിഡ് കെയർ സെന്ററുകളിൽ സന്നദ്ധ പ്രവർത്തനവും ഭക്ഷണ വിതരണവും നടത്തി മാതൃകയായ കരുവാറ്റ പാലക്കാട്ടുപറമ്പിൽ സുനന്ദയ്ക്ക് സി.പി.എം കരുവാറ്റ തെക്ക് ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം.സത്യപാലൻ നിർവഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എൻ.സോമൻ, നിർമ്മാണ കമ്മിറ്റി ചെയർമാൻ എസ്.സുരേഷ്, കൺവീനർ വി.രാജ്യ, സി.ഡി.എസ് ചെയർപേഴ്സൺ രുഗ്മിണി രാജു, മോഹനൻ പിള്ള, ടി.പൊന്നമ്മ, ഭാൻ ഷായി മോഹൻ എന്നിവർ പങ്കെടുത്തു.