കലവൂർ : ഇന്ധന വിലവർദ്ധനവിനെതിരെ നേതാജി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് കെ.വി. മേഘനാദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. പി. ജോയി.അദ്ധ്യക്ഷത വഹിച്ചു. എൻ. ചിദംബരൻ, കെ. ആർ. രാജാറാം,എം. ഷെഫീഖ്, ബി. അനസ്, എം. രാജാ, എം. എസ്. ചന്ദ്രബോസ്, പി. ധനയൻ, പി. എ. സബീന, രജനി, ഓമന മുരളി എന്നിവർ സംസാരിച്ചു.