ഹരിപ്പാട്: കേന്ദ്ര സർക്കാർ അടിക്കടി ഇന്ധനവില വർദ്ധിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് ഹരിപ്പാട് നോർത്ത്, സൗത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഹരിപ്പാട് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് എം.ആർ.ഹരികമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.കെ.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ദീപു, ബിനു ചുള്ളിയിൽ, വ്യന്ദ.എസ്.കുമാർ, എം.സജീവ്, വിജയമ്മ പുന്നൂർ മഠം, ശ്രീവിവേക്, ബി.ബാബുരാജ്, ശോഭവിശ്വനാഥ്, അനിൽമിത്ര, കാട്ടിൽ സത്താർ, വി.കെ.ഉദയകുമാർ, ലേഖ അജിത്ത്, ആർ.രതീഷ്, സജിത്ത് സത്യൻ, ചന്ദ്രവല്ലി അമ്മ, രഞ്ജിനി കിഷൻ, മിനി സാറാമ്മ, പ്രസന്നകുമാരി, വിനോദ് ആമ്പക്കാട്ട്, ഹരികുമാർ, സോമനാഥൻ നായർ, സക്കീർ ഹുസൈൻ, സത്താർ, സുരേഷ് വെട്ടുവേനി, കണ്ണൻ, ഫിലിപ്പ്, ജ്യോതി, റാണി തുടങ്ങിയവർ നേതൃത്വം നൽകി.