basheerkoya

ആലപ്പുഴ : കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ കുതിരപ്പന്തിമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത പ്രോജക്ട് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിജുതാഹ അദ്ധ്യക്ഷതഹിച്ചു. ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് സജീവൻ, വട്ടയാൽ വാർഡ് കൗൺസിലർ ലൈലാ ബീവി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജലധരൻ, മോഹനൻ, സെയ്ഫുദ്ദീൻ രാജൻ. മുഹമ്മദ്കോയ എന്നിവർ പങ്കെടുത്തു.