അമ്പലപ്പുഴ : ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് പറവൂർ പടിഞ്ഞാറ് ,പറവൂർ കിഴക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പറവൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ് .പ്രെഭുകുമാർ ഉദ്ഘാടനം ചെയ്തു. പറവൂർ കിഴക്ക് മണ്ഡലം പ്രസിഡന്റ് പി .സി .അനിൽ അധ്യക്ഷത വഹിച്ചു. പറവൂർ പടിഞ്ഞാറ് മണ്ഡലം പ്രസിഡന്റ് പി. എം. ജോസി ,ബ്ലോക്ക് സെക്രട്ടറി സി. ആർ. ദിലീപ്, രാഘവൻ പിള്ള, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മേഴ്‌സി ജോസി, ഡി .സി .സി അംഗം എൻ .ശിവദാസ്, ഷേർളി, സാബു ,എസ് .ബി. ഗോപിനാഥൻ, ടിന്റു ആന്റണി, മണ്ഡലം ഭാരവാഹികളായ അമൃതനാഥൻ പിള്ള ,പി. ജെ. സിറിൾ, കെ .എ. കോശി, ഉഷാബാബു ,പി .ആർ. സുഗുണൻ ,എൻ .ഭാർഗവൻ, വി .എസ് .രമേശൻ ,പി .സി. ദാരിമോൻ എന്നിവർ പ്രസംഗിച്ചു