ആലപ്പുഴ : ഇന്ത്യ ചൈന അതിർത്തിയിൽ നാടിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാൻമാർക്ക് മുതുകുളം സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലി അർപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ചിറ്റക്കാട്ട് രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണയോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാണ്ഡവത്തു വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കെ. രാജീവ് സ്വാഗതവും കാവ്യ ഉണ്ണി കൃതജ്ഞതയും പറഞ്ഞ യോഗത്തിൽ വി. ബാബു, അജിത് കുമാർ, എം. സുകുമാരൻ, ബാബുക്കുട്ടൻ, കെ. ഷാജീവൻ, മോഹൻ കുമാർ, പ്രകാശ് ആലക്കോട് ടി. ജി. ദിനരാജൻ, സുകുമാരപിള്ള, വിശ്വനാഥൻ നായർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.