ആലപ്പുഴ: ലോക്ക് ഡൗൺ കാലത്തെ വാടകയിളവ് ആവശ്യപ്പെട്ട് നൽകിയ നിവേദനത്തിൽ സർക്കാർ അനുകൂല നടപടികൾ സ്വീകരിച്ച് ഉത്തരവിറക്കിയതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുമ്പിൽ ജൂലായ് 2ന് നടത്താനിരുന്ന സമര പരിപാടികൾ പിൻവലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി രാജു അപ്സര അറിയിച്ചു. വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിച്ച തദ്ദേശ സ്വയംഭരണ മന്ത്രിയോടും സർക്കാരിനോടും അദ്ദേഹം നന്ദി അറിയിച്ചു.