ambala

അമ്പലപ്പുഴ : കാപ്പിത്തോട് മാലിന്യ പ്രശ്നം പരിഹരിക്കാൻ മന്ത്രി ജി. സുധാകരൻ തയ്യാറാവണമെന്ന് ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ്‌ കെ. സോമൻ ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ നിലപാടുകൾക്കെതിരെ ബി.ജെ.പി അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിതേഷ് കുഞ്ഞുപിള്ളയും, ജനറൽ സെക്രട്ടറി അജിചന്ദ്രനും നടത്തിയ ഉപവാസസമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം ട്രഷറർ ബി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ദക്ഷിണ മേഖല വൈസ് പ്രസിഡന്റ്‌ കൊട്ടാരം ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ എൽ. പി. ജയചന്ദ്രൻ, നിയോജക മണ്ഡലം പ്രസിഡന്റ്‌ വി. ശ്രീജിത്ത്‌, ജനറൽ സെക്രട്ടറി കെ. അനിൽ കുമാർ, കെ. പ്രദീപ്‌, ഷാംജി പെരുവത്ര, കരുമാടി ഗോപകുമാർ, അജു പാർത്ഥസാരഥി, എം. ഡി. സിബിലാൽ, അരുൺ അനിരുദ്ധൻ, സി. പ്രദീപ്‌, സി. ഷാജി, പ്രസാദ്‌ ഗോകുലം, എസ്. ആകാശ്, സന്ധ്യ സുരേഷ്,പ്രീജ അഭിലാഷ്, രേണുക ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.