കായംകുളം: കൃഷ്ണപുരം നോർത്ത്-സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ കൃഷ്ണപുരം കാപ്പിൽകിഴക്ക് പോസ്റ്റാഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി. എക്‌സിക്യുട്ടീവ് മെമ്പർ എൻ.രവി ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡന്റ് നവാസ് വല്ല്യത്ത് അദ്ധ്യക്ഷത വഹിച്ചു.