കായംകുളം: പത്തിയൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തുന്നതിനു വേണ്ടി ബാങ്കിന്റെ പ്രവർത്തന പരിധിയിൽ പ്പെട്ട സ്ക്കൂളുകളായ പഞ്ചായത്ത് ഹൈസ്കൂൾ പത്തിയൂർ, ആറാട്ട് കുളങ്ങര എൽപിഎസ് പത്തിയൂർ, എസ് എൻ ഇംഗ്ലീഷ് മീഡിയം സെൻട്രൽ സ്ക്കൂൾ ചെറിയ പത്തിയൂർ, ഗവൺമെന്റ് എസ് കെ വി എൽ പി എസ് പത്തിയൂർ പടിഞ്ഞാറ്, എസ് കെ വി എച്ച് എസ് എരുവ കിഴക്ക്, ഗവൺമെന്റ് എൽ പി എസ് എരുവ തെക്ക്, ഗവൺമെന്റ് എൽ പി എസ് എരുവ പടിഞ്ഞാറ്, മുഹമ്മദൻസ് എൽ.പി. എസ് എരുവ പടിഞ്ഞാറ്, ശ്രീ വിഠോബ ഹൈസ്കൂൾ കായംകുളം, എം എസ് എം എച്ച് എസ് എസ് കായംകുളം എന്നീ സ്ക്കൂ ളുകളിൽ നിന്നും തിരഞ്ഞെടുത്ത ഓരോ വിദ്യാർത്ഥിക്കും വീതം സ്മാർട്ട് ടിവിയും മൊബൈൽഫോണും വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ബിനു തച്ചടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ സദാനന്ദൻ, മാനേജിംഗ് ഡയറക്ടർ എസ് മായ, ബോർഡംഗങ്ങളായ എ. പി ഷാജഹാൻ, സലിം അപ്സര, അഡ്വ.ശ്രീജിത്ത് പത്തിയൂർ, മിനി പിള്ള, പി. പത്മാകരൻ, വിജയകുമാർ നാരായണപിള്ള, അമ്പിളി സുരേഷ്, ജിജി വർഗീസ്, കെ കാർത്തികേയൻ, ജി വിജയൻ,കെ സത്യജിത്ത് എന്നിവർ പങ്കെടുത്തു.