silasthapanam

പൂച്ചാക്കൽ : തിരുനല്ലൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അനുവദിക്കപ്പെട്ട കെട്ടിടങ്ങളുടെ ശിലാസ്ഥാപനം അഡ്വ. എ.എം.ആരിഫ്.എം. പി.നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.റ്റി. മാത്യു അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി. ചെയർമാൻ കെ. മനോജ്, ഹെഡ്മിസ്ട്രസ് ബി. മിനി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പി.ആർ.ഹരിക്കുട്ടൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സിന്ധുവിനു, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ എ.കെ. പ്രസന്നൻ , പ്രിൻസിപ്പൽ ബിയാട്രിസ് മരിയ തുടങ്ങിയവർ പങ്കെടുത്തു.