കായംകുളം: കണ്ടല്ലൂർ സൗത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, കണ്ടല്ലൂർ പോസ്റ്റ് ഓഫീസിനുമുന്നിൽ ഇന്ധന വിലവർദ്ധനവിനെതിരെ പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് ബി. ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്‌ പ്രസിഡന്റ് വേലഞ്ചിറ സുകുമാരൻ ഉദ്‌ഘാടനം ചയ്തു. ഡി. സി. സി. അംഗങ്ങളായ ഈരിയ്ക്കൽ ബിജു, രാകേഷ്, ഗോപാലകൃഷ്ണ കാർണവർ, ശിവപുത്രൻ, സുജിത് കുമാർ, സുരേഷ്, കെ. വിജയൻ, ഹരി കുമാർ എ., വാമദേവനാചാരി, എസ്. അനിലാൽ എന്നിവർ സംസാരി​ച്ചു.