അമ്പലപ്പുഴ: മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വീട്ടിലേക്കു മടങ്ങവേ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ പുതുവൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ മകൻ പളനിയപ്പൻ എന്ന് വിളിക്കുന്ന സുബ്രമണ്യൻ (42) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ പുന്നപ്ര മാക്കി ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്തെ റെയിൽവേ ഗേറ്റിന് സമീപം കുഴഞ്ഞ് വീണ സുബ്രഹ്മണ്യനെ ആശുപത്രിയിലെത്തിക്കാൻ കൊവിഡ് ഭീതിയെ തുടർന്ന് പ്രദേശവാസികൾ തയ്യാറായില്ല. . അര മണിക്കൂറോളം സംഭവസ്ഥലത്ത് കിടന്ന സുബ്രഹ്മണ്യനെ ബന്ധുക്കൾ എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പുന്നപ്ര എ. എസ്. ഐ സിദ്ധിഖിന്റെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു. ഭാര്യ: മഞ്ജു മകൾ: ആദിത്യ.