അമ്പലപ്പുഴ: ആലപ്പുഴ ബൈപ്പാസ് നിർമ്മാണം വേഗത്തിലാക്കിയതിന്റെ അംഗീകാരം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് മാത്രമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ പറഞ്ഞു. വിവിധ വിഷയങ്ങൾ ഉന്നയിച്ച് ബി.ജെ.പി പുന്നപ്ര വടക്ക്, ഈസ്റ്റ് വെസ്റ്റ് ഏരിയ പ്രസിഡൻറ്റുമാരായ എ.സുമേഷ്,ഡാനി രാജ് എന്നിവർ നയിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പി.കെ. വാസുദേവൻ, മണ്ഡലം പ്രസിഡൻറ്റ് വി.ശ്രീജിത്ത്, ജനറൽ സെക്രട്ടറി വി.ബാബുരാജ്, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ എസ്.അജയകുമാർ, പി.വിനോദ്, വിജയ നാഥൻ, ജോസഫ് പറയകാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.