thushar-vellappally-

ചേർത്തല : കേരളത്തിലെ വലിയൊരു വിശ്വാസ സമൂഹത്തിന്റെ സ്വപ്ന പദ്ധതിയായ ശിവഗിരി തീർത്ഥാടന സർക്യൂട്ട് പുനഃസ്ഥാപിക്കാൻ തീരുമാനമെടുത്ത കേന്ദ്ര സർക്കാരിനെ അഭിനന്ദിക്കുന്നതായി ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പദ്ധതി പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്തി നരേന്ദ്രമോദി , ആഭ്യന്തര മന്ത്റി അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നു.സ്വദേശ് ദർശൻ പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തിയാണ് കേന്ദ്ര ടൂറിസം മന്ത്റാലയം പണം അനുവദിച്ചത്.
പദ്ധതി പുനഃസ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത പ്രധാനമന്ത്റി,അമിത് ഷാ,ടൂറിസം മന്ത്റി പ്രഹ്ളാദ് സിംഗ് പട്ടേൽ, വിദേശകാര്യ സഹമന്ത്റി വി.മുരളിധരൻ എന്നിവർക്ക് തുഷാർ അഭിനന്ദനം രേഖപ്പെടുത്തി.