ചേർത്തല:തരിശുപാടങ്ങൾ ലഭ്യമാക്കി കൃഷിയിറക്കാൻ സാഹചര്യമൊരുക്കണമെന്ന് അഗ്രിറിമാൻ പവർ റിസർച്ച് കൾച്ചറൽ ചാരി​റ്റബിൾ ട്രസ്​റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു..യുവജനങ്ങളെയടക്കം കൃഷിയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.തരിശുകിടക്കുന്ന പാടശേഖരങ്ങൾ കൃഷിക്കായി വിട്ടുനൽകാൻ സർക്കാർ വകുപ്പുകൾ തടസമുയർത്തുകയാണ്.വിവിധ ഭാഗങ്ങളിലായി17 ഏക്കറിൽ കൃഷിയിറക്കാൻ സംഘടന സജ്ജമായി വകുപ്പുകളെ സമീപിച്ചിട്ടും അംഗീകാരം ലഭ്യമായിട്ടില്ല.നെൽകൃഷി അട്ടിമറിച്ചുള്ള മത്സ്യകൃഷിക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് ട്രസ്​റ്റ് രക്ഷാധികാരി സി.വി.രാജപ്പൻ,പ്രസിഡന്റ് എൻ.വിജയൻ,വയലാർ ധനഞ്ജയൻ,എൻ.കാർത്തികേയൻ,ഇ.കെ.രാജൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.