ആലപ്പുഴ : ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി പുനഃസ്ഥാപിച്ചതിൽ സന്തോഷമുണ്ടെന്ന്, ഈ ആവശ്യമുന്നയിച്ച് ഉപവാസസമരം നടത്തിയ എ.ഐ.സി.സി കോർഡിനേറ്റർ അഡ്വ. അനിൽബോസ് പറഞ്ഞു. കേൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം എ.കെ. ആന്റണിയും പദ്ധതി പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ശിവഗിരി പദ്ധതി പുനഃസ്ഥാപിച്ചെങ്കിലും മറ്റ് 133 ദേവാലയങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതി സംബന്ധിച്ച് ഇപ്പോഴും അവ്യക്തതയുണ്ടെന്നും ഇത് പുനഃസ്ഥാപിക്കുംവരെ പ്രക്ഷോഭം തുടരുമെന്നും അഡ്വ. അനിൽ ബോസ് പറഞ്ഞു.