kpms-haritham

പൂച്ചാക്കൽ: കെ പി എം എസ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ ഹരിതം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ചേന്നം പള്ളിപ്പുറത്ത് പുന്നല ശ്രീകുമാർ നിർവഹിച്ചു . ജില്ലാ പ്രസിഡന്റ് കെ. സി. ശശി അധ്യക്ഷത വഹിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് പി. ആർ. ഹരിക്കുട്ടൻ, പള്ളിപ്പുറം അസി.കൃഷി ഓഫീസർ മനു, ജില്ലാ സെക്രട്ടറി എ. പി ലാൽകുമാർ ,ചേർത്തല യൂണിയൻ സെക്രട്ടറി രാജേഷ് പോളേക്കടവ് എന്നിവർ സംസാരിച്ചു