മാവേലിക്കര: കോൺഗ്രസ് ടൗൺ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെ മാവേലിക്കര പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമല രാജൻ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് രമേശ് ഉപ്പാൻസ് അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ.ഗോപൻ, അനിത വിജയൻ, നൈനാൻ.സി.കുറ്റിശേരിൽ, അനി വർഗീസ്, അജിത്ത് കണ്ടിയൂർ, വേണു പഞ്ചവടി, സജീവ് പ്രായിക്കര, കൃഷ്ണകുമാരി, രമേശ്കുമാർ, അജയൻ തൈപ്പറമ്പിൽ, നിസി അലക്സ്, പി.രാമചന്ദ്രൻ, ചിത്രാമ്മാൾ, പി.പി.ജോൺ, പ്രശാന്ത് നമ്പൂതിരി, ഭാസ്‌കരൻ.കെ, റജി കുഴിപ്പറമ്പിൽ, ശ്രീകുമാർ, അനിൽതോമസ്, പ്രേമ പ്രസാദ്, ബേബി, ഡി.ബാബു, വൽസമ്മ തുടങ്ങിയവർ സംസാരിച്ചു.