photo

ചാരുംമൂട് : പെട്രോൾ - ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ചുനക്കര പോസ്റ്റോഫീനു മുന്നിൽ നടന്ന സമരം കെ.പി.സി.സി നിർവ്വാഹാക സമിതി അംഗം കെ.സാദിഖ് അലീഖാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ഷാനവാസ്ഖാൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മനോജ് സി.ശേഖർ, എസ്.സാദിഖ്, എസ്. മനേഷ് കുമാർ , പി.എം.രവി, ഷറഫുദീൻ കല്ലറവിള, ഷാപാറയിൽ, ജയകുമാർ, ബാലകൃഷ്ണപിള്ള , ഷറഫുദീൻ, മാജിദാസാദിഖ്, കണ്ണൻ, ഷൈജു ജി. സാമുവേൽ രാജൻ പാങ്കാവിൽ തുടങ്ങിയവർ സംസാരിച്ചു.
താമരക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം ഡി.സി.സി ജനറൽ സെക്രട്ടറി മനോജ് സി ശേഖർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി. വേണു , വിശശി, പി.രഘു, കെ.എൻ.അശോക് കുമാർ , എം.ഇ. ജോർജ്ജ്, സുരേഷ് കൃപ, മുഹമ്മദ് റഷീദ്, കമറുദീൻ, എസ്. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. പാലമേൽ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നൂറനാട് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി സി.ആർ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പാലമേൽ ഈസ്റ്റ് മണ്ഡലം പ്രസിഡൻറ് ഷാജിഖാൻ അദ്ധ്യക്ഷത വഹിച്ചു. കെ.സാദിക് അലിഖാൻ, രാജൻ പൈനൂംമൂട്, ശിവശങ്കരപിള്ള , ഷാജി നൂറനാട്, പി.പി. കോശി , പി.ശിവപ്രസാദ്, വേണു കാവേരി, ഗോപാലകൃഷ്ണൻ നായർ, ബിജു എസ്.പനവിള, മുഹമ്മദ് ഷാനി, ശ്രിനിപണയിൽ, സജീവ് പൈനുംമൂട്ടിൽ, കെ.കൃഷ്ണൻ ,ജോസ് മുളക്കട്ടിൽ എന്നിവർ സംസാരിച്ചു.