മാവേലിക്കര: നൂറ്റാണ്ടുകൾ പഴക്കമുള്ള ആറാട്ട് മണ്ഡപത്തിന് നേരെയുണ്ടാകുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി മാവേലിക്കര നഗരസമിതിയുടെ നേത്യത്വത്തിൽ മണ്ഡപത്തിന് സമീപം ധർണ നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം വിനോദ് ഉമ്പർനാട് ഉദ്ഘാടനം ചെയ്തു. എം.അശോക് കുമാർ അധ്യക്ഷനായി. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ചരൂർ രാധാകൃഷ്ണൻ, മണ്ഡപ പള്ളിയോട സംരക്ഷണസമതി സെക്രട്ടറി തുളസീദാസ്, അനിൽ വൈപ്പുവിള, കെ.എം.ഹരികുമാർ, പി.സൂര്യകുമാർ, മനോജ് പുന്നമൂട്, കെ.പി.മുരളി, യു.ഉമേഷ്, അനിൽ പ്രായ്ക്കര എന്നിവർ സംസാരിച്ചു.