അരൂർ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത നാല് കുട്ടികൾക്കും അരൂരിലെ ജി.ഷൺമുഖൻപിള്ള സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ ആരംഭിച്ച പഠനകേന്ദ്രത്തിനും കുത്തിയതോട് അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ടി.വി. വിതരണം ചെയ്തു. ചടങ്ങിൽ സംഘം പ്രസിഡൻ്റ് സി.ബി.ചന്ദ്രബാബു,സെക്രട്ടറി ബി.എൻ.ശ്യം, ഭരണസമിതിയംഗങ്ങൾ, അദ്ധ്യാപകർ,ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.