ചാരുംമൂട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാളെ മുതൽ വ്യാപാരസ്ഥാപനങ്ങൾ നേരത്തെ അടയ്ക്കുവാൻ ചാരുംമൂട്ടിലെ വ്യാപാപരികൾ തീരുമാനിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും , വ്യാപാരി വ്യവസായി സമിതിയുടെയും ചാരുംമൂട് യൂണിറ്റ് ഭാരവാഹികളുടേതാണ് തീരുമാനം . കടകൾ അടയ്ക്കുന്നതിലൂടെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താനാവുമെന്ന് ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ.രാജു അപ്സര, സെക്രട്ടറി എസ്.ഗിരീഷ് അമ്മ, ട്രഷറർ ഏബ്രഹാം പറമ്പിൽ എന്നിവർ പറഞ്ഞു.