കുട്ടനാട്: ഓൺലൈൻ പഠനസൗകര്യമില്ലാതെ ബുദ്ധിമുട്ടിയ കുട്ടമംഗലം എസ്.എൻ.ഡി.പി എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാർത്ഥിക്ക് ആലപ്പുഴ എന്റർപ്രണേഴ്‌സ്‌ ഫോറം ഭാരവാഹികളുടെ നേതൃത്വത്തിൽ ടിവി നൽകി. ഫോറം ഭാരവാഹികളായ സുബ്രഹ്മണ്യൻ, സജു എന്നിവരുംമാനേജർ കെ എ പ്രമോദ്, പ്രിൻസിപ്പൽ ബി ആർ ബിന്ദു, സീനിയർ അദ്ധ്യാപകൻ ആർ സാം, ക്ലാസ് ടീച്ചർ ആഷേൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.