ചേർത്തല:ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കിയ സാഹചര്യത്തിൽ യു.ഡി.എഫ് പിന്തുണയിൽ ചേർത്തല മുനിസിപ്പൽ ചെയർമാനായ വി.ടി.ജോസഫ് രാജിവെയ്ക്കണമെന്ന് കേരള കോൺഗ്രസ്(എം‌) ചേർത്തല നിയോജക മണ്ഡലം പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ സിറിയക് കാവിൽ ആവശ്യപ്പെട്ടു.