photo
ഫോട്ടോ : നൂറനാട് പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ ബിജെപി നൂറനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ആഫീസിന് മുന്നിൽ ധർണ്ണ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. കെ.കെ. അനൂപ് ഉദ്ഘാടനം ചെയ്യുന്നു.


ചാരുംമൂട്: നൂറനാട് പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ ബി.ജെ.പി നൂറനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറനാട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. സമരം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. കെ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. ബി ജെ പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.സ്റ്റാലിൻ കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ സമരത്തിൽ ബി.ജെ.പി നിയോജക മണ്ഡലം ജനറൽസെക്രട്ടറി ഹരീഷ് കാട്ടൂർ, സെക്രട്ടറി കെ.ആർ.പ്രദീപ്, കർഷകമോർച്ച ജില്ലാ ട്രഷറർ പി.കെ. ഗോപാലകൃഷ്ണക്കുറുപ്പ്, ന്യൂനപക്ഷമോർച്ച ജില്ലാ സെക്രട്ടറി എസ്. സുധീർ, എൻ ആർ ഐ സെൽ മണ്ഡലം കൺവീനർ അശോക് ബാബു, ബിജെപി ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജൻ വെട്ടത്ത്, വാസുദേവൻപിള്ള, മഹിളാമോർച്ച മണ്ഡലം സെക്രട്ടറി രാധമ്മ, പഞ്ചായത്ത് ഭാരവാഹികളായ പരമേശ്വരൻപിള്ള, അനിൽ വൃന്ദാവനം, സന്തോഷ് ചെറുമുഖ, സ്വാതി,മണ്ഡലം കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണപിള്ള, അനിൽ,രവീന്ദ്രൻപിള്ള, ശോഭ ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ ടി.എസ്. തങ്കമണി, അരുൺ എസ്.കുമാർ, വിജയൻപിള്ള, തുടങ്ങിയവർ പങ്കെടുത്തു.