തുറവൂർ: കെ.പി.എം.എസിന്റെ സുവർണ ജൂബിലിയുടെ ഭാഗമായുള്ള ഹരിതം കാർഷിക പദ്ധതിയ്ക്ക് തുറവൂർ യൂണിയനിൽ തുടക്കമായി. അന്ധകാരനഴിയിലെ യൂണിയന്റെ മാതൃക കൃഷിത്തോട്ടത്തിൽ നടന്ന ചടങ്ങിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ ഉദ്ഘാടനംം ചെയ്തു . യുണിയൻ പ്രസിഡൻറ് ഇ .വി.സാലി അദ്ധ്യക്ഷനായി. സെക്രട്ടറി പി.ഡി. സാൽബൻ, പഞ്ചായത്ത് അംഗം മായാ സുദർശൻ , പി.ചന്ദ്രമതി , സുരേഷ് ബാബു എന്നിവർ സംസാരിച്ചു.