ചാരുംമൂട്: ക്വാറന്റൈൻ മുറികൾ എ.ഐ.വൈ.എഫ് പ്രവർത്തകർ അണുനശീകരണം നടത്തി. ശ്രീബുദ്ധാ എൻജിനീയറിംഗ് കോളേജ് സജ്ജമാക്കിയിരുന്ന ക്വാറന്റൈൻ മുറികളാണ് എ.ഐ.വൈ.എഫ് നൂറനാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കിയത്. നൂറനാട് ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവ് വേണാട്, എ.ഐ.വൈ.എഫ് മേഖല സെക്രട്ടറി ഗോകുൽ പടനിലം, പ്രസിഡന്റ് വരുൺദാസ്, സംസ്ഥാന കമ്മിറ്റി വി.പി.സോണി , എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി വിപിൻ ദാസ്, കണ്ണൻ,ഹരിശ്ചന്ദ്രൻ എന്നിവർ പങ്കെടുത്തു. .