ചേർത്തല:ഭാഗ ഉടമ്പടി പ്രകാരം ലഭിച്ച സ്ഥലത്ത് കോടതി ഉത്തരവു പ്രകാരം നിർമ്മിച്ച മതിൽ രാത്രിയിൽ പൊളിച്ചതായി പരാതി.ചേർത്തല നഗരസഭയിൽ നെടുമ്പ്രക്കാടാണ് ആറുമീറ്ററോളം മതിൽ പൊളിച്ചത്.ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദാലയം ആർ.സുകുമാരൻ ചേർത്തല പൊലീസിൽ പരാതി നൽകി.