മാന്നാർ: കിഫ്ബിയുടെ ഫണ്ട് ഉപയോഗപ്പെടുത്തി പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ 121 കോടി രൂപ വിനിയോഗിച്ച് മൂന്നിടങ്ങളിലായി നവീകരിച്ച റോഡുകളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മന്ത്രി ജി സുധാകരൻ നിർവഹിച്ചു. വിയപുരംമാന്നാർ റോഡ്, പാണ്ടനാട് മിത്രമഠം പാലച്ചുവട് റോഡ്, കുട്ടമ്പേരൂർ കോയിക്കൽ മുക്ക് എന്നീ റോഡുകളുടെ ഉദ്ഘാടനങ്ങളാണ് മന്ത്രി നിർവഹിച്ചത്. നായർ സമാജം സ്‌കൂൾ ഹാളിൽ നടന്ന പരിപാടിയിൽ സജി ചെറിയാൻ എം എൽ എ അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രമോദ് കണ്ണാടിശേരിൽ, ടി ടി ഷൈലജ, ശിവൻകുട്ടി ഐലാരത്തിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികല രഘുനാഥ്, ഷൈനാ നവാസ്, ചാക്കോ കൈയ്യത്ര, പി എൻ ശെൽവരാജൻ, പ്രൊഫ. പി ഡി ശശിധരൻ, മാന്നാർ അബ്ദുൾ ലത്തീഫ്, ജേക്കബ് തോമസ് അരികുപുറം, പൊതുമരാമത്ത് വിഭാഗം എക്‌സ്‌ക്യൂട്ടീവ് എൻജിനിയർ ബി വിനു, പി ബി വിമൽ, എം എസ് സഞ്ചിൻ, വി എ ഫൈസൽ എന്നിവർ സംസാരിച്ചു.