തുറവൂർ: എസ്.എൻ.ഡി.പി.യോഗം വളമംഗലം മദ്ധ്യം 1208ാം നമ്പർ ശാഖയുടെ മുൻ സെക്രട്ടറിയും നിലവിൽ വൈസ് പ്രസിഡന്റുമായിരുന്ന വി.ചെല്ലപ്പന്റെ നിര്യാണത്തിൽ ശാഖ കമ്മിറ്റി അനുശോചിച്ചു.പ്രസിഡൻറ് വിജയൻ കോരപ്പുഴതറ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.കെ. ധർമ്മാംഗദൻ,പ്രകാശൻ, കെ.ജി. അജയകുമാർ, എസ്. അജയകുമാർ, കെ.ബി. അജിത്ത്, കെ.എസ്. ബിനിഷ് ,കെ .ടി.സുരേഷ് , സുധ രാജീവ്, കെ.വി.രാജു എന്നിവർ സംസാരിച്ചു.