തുറവൂർ ∙ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് അങ്കണത്തിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലയിടൽ ചടങ്ങിൽ ഷാനിമോൾ ഉസ്മാൻ എംഎൽഎയെ പങ്കെടുപ്പിക്കാത്തതിൽ സമ്മേളന സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പ്രകടനത്തിന് ശേഷം നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവുമായ ടി.എച്ച്.സലാം ഉദ്ഘാടനം ചെയ്തു. പി.എം.രാജേന്ദ്രബാബു, എം.കെ.ജയപാൽ, ആർ.ഡി.രാധാകൃഷ്ണൻ, ജയ്സൺ കുറ്റിപ്പുറത്ത്, കെ.എം.ബഷീർ, ശിവൻകുട്ടി, കെ.ഡി.അജിമോൻ, എസ്.സഹീർ, എന്നിവർ നേതൃത്വം നൽകി