തുറവൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിൽ രണ്ട് കോടി രൂപ മുടക്കി നിർമ്മിക്കുന്ന പുതിയ ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം മന്ത്രി പി തിലോത്തമൻ. നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ നിർവഹണ ഉദ്യോഗസ്ഥരെയും ഒരു കുടക്കീഴിൽ ആക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ബ്ലോക്ക്പഞ്ചായത്ത് കോൺഫറൻസ് ഹാൾ, മിനി കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാവും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ അദ്ധ്യക്ഷയായി, വൈസ് പ്രസിഡന്റ് സി. ടി വിനോദ്, ബ്ലോക്ക് അംഗങ്ങളായ ഹേമ ദാമോദരൻ, എ.ടി ശ്രീജ, പി. എം അജിത് കുമാർ, വി. കെ ഗൗരിശൻ, എൻ. സജി, ജയ അശോകൻ, വത്സല തമ്പി, കുത്തിയതോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേമ രാജപ്പൻ, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ പ്രമോദ്, വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വി ബാബു, തുടങ്ങിയവർ പങ്കെടുത്തു.