ആലപ്പുഴ: കായംകുളം നഗരസഭയിലെ 4, 9 വാർഡുകൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. കായംകുളം സ്വദേശിയായ പച്ചക്കറി വ്യാപാരിക്ക് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി കൂടുതൽ ആളുകൾക്ക് സമ്പർക്കമുള്ളതായി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.