കായംകുളം: കായംകുളം മാർക്കറ്റിൽ പച്ചക്കറി മൊത്തക്കച്ചവടം നടത്തുന്നയാൾക്കും മകൾക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. പിതാവ് കൊല്ലത്ത് ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ കൂട്ടിരുന്ന മകളെയും പരിശോധിച്ചപ്പോഴാണ് ഇവർക്കും രോഗബാധയുണ്ടെന്നറിഞ്ഞത്. ഇരുവരും കൊല്ലത്ത് ചികിത്സയിലാണ്.
മാർക്കറ്റിൽ പച്ചക്കറികളുമായി തമിഴ്നാട്ടിൽ നിന്നും വന്ന ലോറികളിലെ ജീവനക്കാരുമായുള്ള സമ്പർക്കത്തെ തുടർന്നാണു കോവിഡ് പകർന്നത് എന്ന് സംശയിക്കുന്നു .