കായംകുളം: കായംകുളത്ത് വീണ്ടും ഗുണ്ടാ ആക്രമണം. യുവാവിന് വെട്ടേറ്റു. ചിറക്കടവം വേലിയിൽ വീട്ടിൽ മനോജ് (39) നാണ് വെട്ടേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് ചിറക്കടവം പണ്ടകശാലയിൽ ഉദിഷി (30) ന്റെ പേരിൽ പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് 5.15 നോടെ ദേശീയ പാതയ്ക്കു സമീപമുള്ള ഒരു വീട്ടിൽ പെയിൻ്റിംഗ് ജോലി ചെയ്തു കൊണ്ടിരിക്കെയാണ് മനോജിന് വെട്ടേറ്റത്.കാലിനു വെട്ടേറ്റ മനോജിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുമായി തർക്കം നി നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.