ഹരിപ്പാട്: എസ്.എസ്.എൽ.സി പരീക്ഷാഫലം എത്തിയപ്പോൾ വിദ്യാഭ്യാസ ജില്ലയിൽ നാലാം വർഷവും എ പ്ളസിൽ ഹരിപ്പാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മുന്നിൽ. 50 കുട്ടികൾക്കാണ് ഇത്തവണ മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചത്. കഴിഞ്ഞ വർഷം 68 കുട്ടികൾക്കായിരുന്നു മുഴുവൻ എ പ്ളസ്. പരീക്ഷ എഴുതിയ 148 വിദ്യാർത്ഥികളും വിജയിച്ചതോടെ നൂറ് ശതമാനം വിജയം എന്ന നേട്ടവും സ്കൂൾ ആഘോഷിക്കുകയാണ്. ജില്ലയിൽ എ പ്ളസ് ശതമാനത്തിലും സ്കൂളാണ് മുന്നിൽ. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സ്കൂൾ പി.ടി.എ അഭിനന്ദിച്ചു.