ഹരിപ്പാട്: പള്ളിപ്പാട് ഗ്രാമപഞ്ചായത്തിൽ മസ്റ്ററിംഗ് നടത്താത്തതിനാൽ പെൻഷൻ ലഭിക്കാത്ത എല്ലാ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളും പുതുതായി പെൻഷന് അർഹരായിട്ടുള്ളവരും 15ന് മുമ്പ് ആധാർ കാർഡുമായി നേരിട്ടു അക്ഷയ സെൻററിൽ എത്തി പെൻഷൻ മസ്റ്ററിംഗ് നടത്തണം. ബയോമെട്രിക് മസ്റ്ററിംഗിൽ പരാജയപ്പെടുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ 16 മുതൽ മുതൽ 22 വരെ ലൈഫ് സർട്ടിഫിക്കറ്റ് പഞ്ചായത്തിൽ സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.