 വിജയ ശതമാനം 99.57%

 ജില്ല സംസ്ഥാനത്ത് രണ്ടാമത്


ആലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിൽ സംസ്ഥാനത്ത് മികവുകളുടെ രണ്ടാം സ്ഥാനം ആലപ്പുഴയ്ക്ക്. കഴിഞ്ഞ വർഷം നാലാം സ്ഥാനമായിരുന്നു ജില്ലയ്ക്ക്. പരീക്ഷയെഴുതിയ 22,026 കുട്ടികളിൽ 21,932 പേർ ഉപരി പഠനത്തിന് അർഹരായി. 48 ഗവ. സ്കൂളുകളും 89 എയ്ഡഡ് സ്കൂളുകളും ഏഴ് അൺ എയ്ഡഡ് സ്കൂളുകളും ഉൾപ്പടെ 144 സ്കൂളുകളാണ് 100 ശതമാനം വിജയം കൈവരിച്ചതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ.കുമാർ അറിയിച്ചു.

മുൻ വർഷത്തെ നാലാം സ്ഥാനത്തു നിന്നാണ് ജില്ല രണ്ടാമതെത്തിയത്. ഫുൾ എ പ്ലസുകളുടെ എണ്ണത്തിൽ ഇത്തവണ ജില്ലയിൽ വലിയ വർദ്ധനവുണ്ടായി. 2121 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടി. സർക്കാർ സ്കൂളുകളിലെ 549 കുട്ടികളും, എയ്ഡഡ് വിഭാഗത്തിൽ 1522 കുട്ടികളും അൺ എയ്ഡഡ് വിഭാഗത്തിൽ 50 കുട്ടികളുമാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 94 പേർ മാത്രമാണ് ഉപരിപഠനത്തിന് യോഗ്യത നേടാതെ പോയത്. സേ പരീക്ഷയിൽ ഇവരും യോഗ്യത നേടിയാൽ ജില്ലയുടെ വിജയശതമാനം നൂറാകും.

കുട്ടനാട് വിദ്യാഭ്യാസ ജില്ല സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വിജയശതമാനം സ്വന്തമാക്കി. മാവേലിക്കര വിദ്യാഭ്യാസ ജില്ല എ പ്ലസ് നേട്ടത്തിൽ ജില്ലയിൽ ഒന്നാമതെത്തി.

..................

വിജയികൾ

 11,214 ആൺകുട്ടികൾ

 10,748 പെൺകുട്ടികൾ

................

 വിജയശതമാനം: 99.57

 ഫുൾ എ പ്ലസ്: 2121

.....................................

 പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചത് 144 സ്‌കൂളുകളിൽ

 48 സർക്കാർ സ്‌കൂളുകൾ, 89 എയ്ഡഡ് സ്‌കൂളുകൾ, 7 അൺ എയ്ഡഡ് സ്കൂളുകൾ

...........................................

വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള ഫലം


# ചേർത്തല


 പരീക്ഷയെഴുതിയവർ: 6299
 ഉപരിപഠനത്തിന് യോഗ്യത നേടിയവർ: 6261
 ഫുൾ എ പ്ലസ്: 495
 വിജയശതമാനം: 99.4

# ആലപ്പുഴ


 പരീക്ഷയെഴുതിയവർ: 6314
 ഉപരിപഠനത്തിന് യോഗ്യത നേടിയവർ: 6292
 ഫുൾ എ പ്ലസ്: 650
 വിജയശതമാനം: 99.65

# മാവേലിക്കര:

 പരീക്ഷയെഴുതിയവർ: 7307
 ഉപരിപഠനത്തിന് യോഗ്യത നേടിയവർ: 7273
 ഫുൾ എ പ്ലസ്: 806
 വിജയശതമാനം 99.53

# കുട്ടനാട്


 പരീക്ഷയെഴുതിയവർ: 2106
 ഉപരിപഠനത്തിന് യോഗ്യത നേടിയവർ: 2106
 ഫുൾ എ പ്ലസ്: 170
 വിജയശതമാനം: 100

......................

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മുഴുവൻ സ്കൂളുകളിലും കഴിഞ്ഞ വർഷത്തെക്കാളും വിജയശതമാനം കൂടിയിട്ടുണ്ട്. പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ പരീക്ഷ സുഗമമായി എഴുതാൻ കുട്ടികളെ സജ്ജമാക്കിയ മുഴുവൻ രക്ഷിതാക്കളെയും അദ്ധ്യാപകരെയും അഭിനന്ദിക്കുന്നു

എ.കെ.പ്രസന്നൻ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ