അമ്പലപ്പുഴ: തുടർച്ചയായ പതിനഞ്ചാം വർഷവും നൂറുമേനി വിജയവുമായി ഗവ.മോഡൽ അംബേദ്കർ സ്കൂൾ. പരീക്ഷ എഴുതിയ 34 വിദ്യാർത്ഥികളും ഈ വർഷവും വിജയിച്ചു. ഒരാൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ളസുണ്ട്. 2005 ൽ സ്കൂൾ ആരംഭിച്ചതു മുതൽ നുറുശതമാനം വിജയം കരസ്ഥമാക്കുന്ന ജില്ലയിലെ പ്രധാന വിദ്യാലയമായി അംബേദ്കർ സ്കൂൾ.
അറവുകാട് ഹയർ സെക്കൻഡറി സ്കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കി. 300 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. കരുമാടി ഗവ.എച്ച്.എസ്.എസും നൂറു ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 80 വിദ്യാർത്ഥികളും വിജയിച്ചു. 15 ഫുൾ എ പ്ലസുകളുണ്ട്. പറവൂർ ഗവ.എച്ച് .എസ്.എസിൽ പരീക്ഷ എഴുതിയ 119 വിദ്യാർത്ഥികളും വിജയിച്ചു; 9 ഫുൾ എ പ്ലസ്. 193 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ അമ്പലപ്പുഴ മോഡൽ എച്ച്.എസ്.എസിൽ 193 വിദ്യാർത്ഥികളും വിജയിച്ചു. 52 ഫുൾ എ പ്ലസും കരസ്ഥമാക്കി.
പറവൂർ സെന്റ് ജോസഫ് എച്ച്.എസിൽ 197 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. 100 ശതമാനം വിജയം നേടി. 17 ഫുൾ എ പ്ലസുമുണ്ട്. തകഴി ദേവസ്വം ബോർഡ് എച്ച്.എസ്.എസിൽ പരീക്ഷ എഴുതിയ 130 വിദ്യാർത്ഥികളും വിജയിച്ചു. 4 പേർക്ക് ഫുൾ എ പ്ലസ്. തോട്ടപ്പള്ളി നാലുചിറ ഗവ.എച്ച്.എസും നൂറു ശതമാനം വിജയം കൈവരിച്ചു, 3 ഫുൾ എ പ്ലസ്.
കാക്കാഴം ഗവ.എച്ച്.എസ്.എസിൽ 251 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. 99 ശതമാനം വിജയം കരസ്ഥമാക്കി. 20 ഫുൾ എ പ്ലസ് ലഭിച്ചു. അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള സ്കൂളിന് 99 ശതമാനം വിജയം കരസ്ഥമാക്കാനായി. 3 ഫുൾ എ പ്ലസ് ലഭിച്ചു.അമ്പലപ്പുഴ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ പുറക്കാട് എസ്.എൻ.എം എച്ച്.എസ്.എസിന് 98 ശതമാനം വിജയം നേടാനായി. 322 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. 10 പേർ ഫുൾ എ പ്ലസ് നേടി.