അമ്പലപ്പുഴ: വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തി വരുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ഏകദിന ഉപവാസം അമ്പലപ്പുഴ കച്ചേരിമുക്കിൽ നടത്തി. അമ്പലപ്പുഴ ഈസ്റ്റ് - വെസ്റ്റ് ഏരിയ അദ്ധ്യക്ഷരായിട്ടുള്ള അനിൽ പാഞ്ചജന്യവും അമ്പലപ്പുഴ ഹരികൃഷ്ണനുമാണ് ഉപവസിക്കുന്നത്. യോഗത്തിൽ വെസ്റ്റ് ഏരിയ പ്രസിഡന്റ് അമ്പലപ്പുഴ ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി. കെ വാസുദേവൻ ഉദ്ഘാടനം നിർവഹിച്ചു . യോഗത്തിൽ അമ്പലപ്പുഴ നിയോജക മണ്ഡലം അദ്ധ്യക്ഷൻ വി. ശ്രീജിത്ത് , നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ. അനിൽകുമാർ , മണ്ഡലം വൈസ് പ്രസിഡന്റ് കരുമാടി ഗോപൻ , മണ്ഡലം സെക്രട്ടറിമാരായ അജു പാർത്ഥസാരഥി , ശ്യാംജി പെരുവത്ര ,സിനി വേണു , സന്ധ്യ സുരേഷ് ,എസ്.സി മോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ എം. ഡി. സിബിലാൽ ,കർഷക മോർച്ച മണ്ഡലം അദ്ധ്യക്ഷൻ ഹർമ്യലാൽ , യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ആകാശ് പെരുവത്ര , ജില്ലാ കമ്മിറ്റി അംഗങ്ങളായ അരുൺ അനിരുദ്ധൻ , പ്രസാദ് ഗോകുലം , രേണുക ശ്രീകുമാർ, അഡ്വ. കെ.വി ഗണേഷ് കുമാർ , മഹിളാ മോർച്ച മണ്ഡലം അദ്ധ്യക്ഷ നയന അരുൺ , മഹിളാമോർച്ച ജില്ലാ ഉപാദ്ധ്യക്ഷ ആശ രുദ്രാണി എന്നിവർ സംസാരിച്ചു .