ആലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉയർന്ന ഗ്രേഡ് നേടിയത് ഇൻഫർമേഷൻ ടെക്നോളജിക്ക്. വിജയിച്ച 20932 വിദ്യാർത്ഥികളിൽ 15530 പേർക്കും എ പ്ലസും 6250 പേർക്ക് എ ഗ്രേഡും ലഭിച്ചു. ഈ വിഷയത്തിൽ ഒരാൾ പോലും തോറ്റിട്ടില്ല. രണ്ട് പേർ പരീക്ഷയെഴുതിയില്ല. കണക്കിനാണ് ഏറ്റവും കുറവ് എ പ്ലസും എ ഗ്രേഡുമുള്ളത്. 2964 പേർക്ക് എ പ്ലസും 1968 പേർക്ക് എ ഗ്രേഡും ലഭിച്ചപ്പോൾ 52 പേർ തോറ്റു. ഒൻപത് പേർ ഹാജരായില്ല. തൊട്ടു പിന്നിൽ ഫിസിക്‌സാണ്. 5350 പേർക്ക് എ പ്ലസും 3090 പേർക്ക് എ ഗ്രേഡും നേടി. ഒന്നാം ഭാഷയിൽ 12431 എ പ്ലസും 3144 എ ഗ്രേഡും രണ്ടാം ഭാഷയിൽ 14160 എ പ്ലസും 3093 എ ഗ്രേഡുമുണ്ട്. കണക്ക് കഴിഞ്ഞാൽ ഇംഗ്ലീഷിനാണ് കൂടുതൽ പേർ തോറ്റത്. 17 പേർക്ക് ഇംഗ്ലീഷിന് ഡി ഗ്രേഡാണ്. മൂന്നാം ഭാഷയിൽ 8354 പേർക്ക് എ പ്ലസും 3757 പേർക്ക് എ ഗ്രേഡുമുണ്ട്. സോഷ്യൽ സയൻസിൽ 5756 പേർക്ക് എ പ്ലസും 3001പേർക്ക് എ ഗ്രേഡും, രസതന്ത്രത്തിൽ 12119 എ പ്ലസും 3598 എ ഗ്രേഡും, ജീവശാസ്ത്രത്തിൽ 7480 എ പ്ലസും 3641 എ ഗ്രേഡുമുണ്ട്.
എ പ്ളസ് നേട്ടം ഇങ്ങനെ
വിഷയം, എ പ്ളസ്, എ ഗ്രേഡ് എന്ന ക്രമത്തിൽ
ഇൻഫർമേഷൻ ടെക്നോളജി .................. 15530 6250
കണക്ക് ........................... 2964 1968
ഫിസിക്‌സ്................................. 5350 3090
മലയാളം ................................ 12431 3144
ഇംഗ്ളിഷ് .................................. 14160 3093
സോഷ്യൽ സയൻസ്.............................. 5756 3001
രസതന്ത്രം ....................... 12119 3598
ജീവശാസ്ത്രം................... 7480 3641