ചാരുംമൂട്: വ്യാപാരികളെ കൊലപ്പെടുത്തിയ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡൽ ദേശീയ ഉപാദ്ധ്യക്ഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ രാജു അപ്സര തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. ഉചിതമായ നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തമിഴ്നാട് വാണികർ സംഘവുമായി ചേർന്ന് ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും രാജു അപ്സര പറഞ്ഞു.