ആആപ്പുഴ:ജില്ലയിൽ ഇന്നലെ 9 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 176 ആയി. അഞ്ചുപേർ വിദേശത്തുനിന്നും മൂന്നുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തി എറണാകുളത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച 58 വയസുള്ള ആലപ്പുഴ സ്വദേശി, മുംബയിൽ നിന്നു കൊച്ചിയിലെത്തിയ മുഹമ്മ സ്വദേശി, ഗുവാഹട്ടിയിൽ നിന്നു വിമാനമാർഗം കൊച്ചിയിലെത്തിയ ആലപ്പുഴ സ്വദേശി, ബഹറിനിൽ നിന്നു തിരുവനന്തപുരത്തെത്തിയ ബുധനൂർ സ്വദേശി, ദമാമിൽ നിന്നു തിരുവനന്തപുരത്തെത്തിയ 50 വയസുള്ള ചെറിയനാട് സ്വദേശി, കുവൈറ്റിൽ നിന്നു കൊച്ചിയിലെത്തിയ കായംകുളം സ്വദേശി, ദമാമിൽ നിന്നു തിരുവനന്തപുരത്തെത്തിയ 56 വയസുള്ള മാവേലിക്കര സ്വദേശി, മുംബയിൽ നിന്നു ട്രെയിനിൽ തിരുവനന്തപുരത്തെത്തിയ എടത്വ സ്വദേശി എന്നിവർ കൊവിഡ് സ്ഥിരീകരിച്ചു.

മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 52 വയസുള്ള കുറത്തികാട് സ്വദേശിക്ക് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം കായംകുളം മാർക്കറ്റിൽ നിന്നു മത്സ്യം ശേഖരിച്ച് ആപ്പെ ഗുഡ്‌സ് കാരിയറിൽ കുറത്തികാട് ജംഗ്ഷനു സമീപം മത്സ്യക്കച്ചവടം നടത്തുകയായിരുന്നു. ഏഴുപേരെയും മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.