കായംകുളം: കായംകുളം ചിറക്കടവം പാലത്തിൻകീഴിൽ പി.എസ്.രാജീവ് (53) സൗദി അറേബിയയിലെ ദമാമിൽ കൊവിഡ് ബാധിച്ച് മരിച്ചു.
രണ്ടാഴ്ച മുമ്പ് കടുത്ത പനിയും തൊണ്ടവേദനയും മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചയായി വെന്റിലേറ്ററിൽ ആയിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ നില വഷളായി മരിക്കുകയായിരുന്നു. ഭാര്യ: ബിന്ദു. രാജീവ്,മക്കൾ: അശ്വിൻ രാജ്, കാർത്തിക് രാജ്.