ആലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും മന്ത്രി ജി.സുധാകരൻ അഭിനന്ദിച്ചു. കൊവിഡ് കാലത്തും കരുതലോടുകൂടി സർക്കാർ മുൻകൈയെടുത്ത് പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്താൻ കഴിഞ്ഞത് മറ്റൊരു നേട്ടമായി.
മണ്ഡലത്തിൽ 100 ശതമാനം വിജയം നേടിയ തോട്ടപ്പള്ളി നാലുചിറ ഹൈസ്‌കൂൾ, അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ, പറവൂർ ഗവ. ഹൈസ്‌കൂൾ, സെന്റ് ജോസഫ് ഹൈസ്‌കൂൾ പറവൂർ, ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ആലപ്പുഴ, തിരുവമ്പാടി ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ.മുഹമ്മദൻസ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ആലപ്പുഴ, ഗവ. മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ആലപ്പുഴ, വട്ടയാൽ സെന്റ് മേരീസ് ഹൈസ്‌കൂൾ, സെന്റ് ആന്റണീസ് ഹൈസ്‌കൂൾ ആലപ്പുഴ എന്നീ സ്‌കൂളുകളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. മികച്ച വിജയത്തിനായി പ്രവർത്തിച്ച മുഴുവൻ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.