ഹരിപ്പാട്: പിതാവിന്റെ വേർപാടുണ്ടാക്കിയ ദുഖ:ത്തിന്റെ ആഴത്തിനിടെ എസ്എസ്.എൽ.സി പരീക്ഷയെഴുതിയ രവീണയ്ക്ക് തിളങ്ങുന്ന വിജയം.
നടുവട്ടം വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പ്രവീണയുടെ അച്ഛൻ നടുവട്ടം പ്രണവം വീട്ടിൽ പ്രദീപ് (48) കഴിഞ്ഞ മേയ് 12നാണ് വീാിൽ നിന്ന് കടയിലേക്ക് പോയി വരുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചത്.ആ മരണത്തിന്റെ ആഘാതത്തിലായിരുന്നു രവീണ. പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്കു ശേഷമാണ് പ്രവീണ പരീക്ഷ എഴുതാൻ എത്തിയത്. മായയാണ് അമ്മ.