മാവേലിക്കര: വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് കേരളാ സ്റ്റേറ്റ് എക്‌സ് സർവ്വീസസ് ലീഗ് ചെന്നിത്തല യൂണിറ്റ് ആദരാഞ്ജലി അർപ്പിച്ചു. റിട്ട.കേണൽ സി.എസ്. ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബഹനാൻ ജോൺ മുക്കത്ത് അദ്ധ്യക്ഷനായി. എം.സോമനാഥൻ പിള്ള, സി.ജോയി, ഗോപി പാടിയിൽ, കെ.കൃഷ്ണൻകുട്ടി, മറിയാമ്മ ശാമുവേൽ, കുഞ്ഞുഞ്ഞമ്മ ശിവശങ്കരപിള്ള, ജോയി പൂയപ്പള്ളിൽ, പി.ടി.വർഗീസ്, ജോയി വടക്കേകാട്ടിൽ, വേലായുധൻപിള്ള, വി.നാരായണൻ നായർ, പി.സി.കൃഷ്ണപിള്ള, രാജൻ പാടിയിൽ തുടങ്ങിയവർ സംസാരിച്ചു.