ചാരുംമൂട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ ഏറ്റവും മികച്ച വിജയം നേടിയ വി.വി.എച്ച്.എസ് എസ് താമരക്കുളത്തിന് ഇത് അഭിമാന നിമിഷം. പരീക്ഷ എഴുതിയ 396 കുട്ടികളിൽ 67 പേർ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയപ്പോൾ 21 പേർ 9 എ പ്ലസ് സ്വന്തമാക്കിയാണ് സ്കൂൾ 100 ശതമാനം വിജയം നേടിയത്.