മാവേലിക്കര: മണ്ഡപത്തുംകടവിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കൽമണ്ഡപവും കളിത്തട്ടും തകർത്തവരെ അറസ്റ്റു ചെയ്യണമെന്ന് ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് യോഗം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സുരേഷ് പൂവത്തുമഠം അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ഹരീഷ് കാട്ടൂർ, മണ്ഡലം ട്രഷറർ കെ.എം.ഹരികുമാർ, ജീവൻ ചാലിശ്ശേരിൽ, സന്തോഷ് കുമാർ മറ്റം, സുജിത്ത് ആർ.പിള്ള, ദേവരാജൻ എന്നിവർ സംസാരിച്ചു.